ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ കലഹം മൂക്കുന്നു; കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ്‌ യുവ നേതാക്കൾക്ക്‌ നൽകണമെന്ന് യൂത്ത്‌ കോൺഗ്രസ്‌; ആവശ്യത്തെ പിന്തുണച്ച്‌ വി.ടി. ബൽറാമും ഷാഫി പറമ്പിലും

രാജ്യ സഭാ സീറ്റ്‌ യുവ നേതാക്കൾക്ക്‌ നൽകണമെന്ന് ആവശ്യപ്പെട്ട്‌ യൂത്ത്‌ കോൺഗ്രസ്‌ രംഗത്ത്‌. യൂത്ത്‌ കോൺഗ്രസ്സിന്റെ ഈ ആവശ്യത്തെ പിന്തുണച്ച്‌ വി.ടി. ബൽറാമും ഷാഫി പറമ്പിലും രംഗത്തെത്തിയിട്ടുണ്ട്‌. ചെങ്ങന്നൂരിലെ തോൽവിയുടെ പശ്ച്ചാത്തലത്തിൽ നേതൃത്വത്തിനെതിരെയും കൊച്ചിയിൽ ചേർന്ന യൂത്ത്‌ കോൺഗ്രസ്സ്‌ സംസ്ഥാന സമിതി യോഗം ആഞ്ഞടിച്ചു.

കൊച്ചിയിൽ ചേർന്ന യൂത്ത്‌ കോൺഗ്രസ്സിന്റെ സംസ്ഥാന തല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകർക്ക്‌ മുന്നിലാണു ഡീൻ കുര്യാക്കോസ്‌ കോൺഗ്രസ്‌ നേതൃത്വത്തിനെതിരായുള്ള അതൃപ്തി അറിയിച്ചത്‌. ചെങ്ങന്നൂരിലെ തോൽവി അപ്രതീക്ഷിതമാണെന്നും യു.ഡി.എഫ്ഫിനു നേരെ വന്ന ആരോപണങ്ങളെ പാർട്ടി ലാഘവത്തോടെ കണ്ടതിന്റെ ഫലമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രത്തികൂല സാഹചര്യങ്ങളെ എൽ.ഡി.എഫ്‌. അനുകൂലമാക്കി മാറ്റിയപ്പോൾ പാർട്ടിയും നേതൃത്ത്വവും കാഴ്ച്ചക്കാരയി നിന്നെന്നും ഡീൻ കുര്യാകോസ്‌ കൂട്ടിച്ചേർത്തു. ഒഴിവ്‌ വന്ന രാജ്യ സഭാ സീറ്റിലേക്ക്‌ പി.ജെ. കുര്യന്റെ പേരു ചർച്ചയായതോടെയാണു യൂത്ത്‌ കോൺഗ്രസ്സ്‌ സീറ്റിലേക്ക്‌ യുവ നേതാക്കളെ പരിഗണിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

തന്റെ ഫേസ്ബുക്കിലൂടെയാണു വി.ടി. ബൽറാം രാജ്യ സഭാ സീറ്റിലേക്ക്‌ യുവ നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്‌. പി.ജെ. കുര്യൻ മാറി നിൽക്കാൻ തീരുമാനമെടുക്കണ്മെന്നാവശ്യപ്പെട്ട ബൽറാം രാജ്മോഹൻ ഉണ്ണിത്താനെ ഉൾപ്പടെ ആ സീറ്റിലേക്ക്‌ ചില പേരുകൾ നിർദ്ദേശിച്ചിട്ടുമുണ്ട്‌.

പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്നും അതിനു ഇതാണു ശരിയായ സമയമെന്നും സ്സൊചിപ്പിക്കുന്ന ഹാഷ്‌ ടാഗോടെയാണു ബൽറാമിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്‌. ഇതിനു പിന്നാലേ ഷാഫി പറമ്പിലും ഇതേ ആവശ്യമുന്നയിച്ച്‌ രംഗത്തെത്തിയതും ശ്രദ്ദേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here