റംസാന്‍ പുണ്യനാളുകളില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി സത്കര്‍മ

പുണ്യനാളായ റംസാന്‍ നാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് സത്കര്‍മ എന്ന സംഘടന. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ്കഞ്ഞി നൽകി മാതൃകയാവുകയാണിവർ

ദിനവും മുന്നൂറോളം ആളുകള്‍ക്കാണ് സത്കര്‍മ പ്രവര്‍ത്തകർ നോമ്പ് കഞ്ഞി എത്തിക്കുന്നത്. വൈകുന്നേരം നാലുമണിയോടെ സത്കര്‍മയുടെ വാഹനം നോമ്പ് കഞ്ഞിയുമായി മെഡിക്കൽ കോളേജ് പരിസരത്തെത്തും.

ജാതി ഭേദമന്യേ നിരവധി ആളുകളാണ് കഞ്ഞി വാങ്ങുന്നതിനായി എത്തുന്നത്. സത്കര്‍മയുടെ ഈ പ്രവർത്തനം മെഡിക്കൽ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വസമാണ്.

50ഒാളം ഔഷധങ്ങള്‍ ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കിയിക്കുന്നത്. കഞ്ഞിയും ചെറുപയര്‍ തോരനും ഈത്തപ്പ‍ഴവുമാണ് ഓരോരുത്തര്‍ക്കും നൽകുന്നത്. ക‍ഴിഞ്ഞ വര്‍ഷം മുതലാണ് സത്കര്‍മ മെഡിക്കൽ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് കഞ്ഞി വിതരണം ചെയ്തു തുടങ്ങിയത്.

ഒരുവർഷമായി ഇവർ എല്ലാ വ്യാ‍ഴാ‍ഴ്ചയും മെഡിക്കൽ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തുന്നുണ്ട്. റംസാനോടനുബന്ധിച്ച് റംസാന്‍ കിറ്റും ഇവര്‍ വിതരണം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News