സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന സന്ദേശവുമായി മലയാളി യുവതികളുടെ ഹിമാലയന്‍ യാത്ര

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന സന്ദേശവുമായി മലയാളി യുവതികളുടെ ഹിമാലയന്‍ യാത്ര. പതിനെട്ടാം വയസ്സിലാണ് തൃശൂര്‍ സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ സ്ത്രീശാക്തീകരണ സന്ദേശവുമായി ഹിമാലയത്തിലേക്ക് ബുള്ളറ്റില്‍ യാത്ര തിരിച്ചിരിക്കുന്നത്.

7000കിലോ മീറ്റര്‍ ദൂരം 20 ദിവസം കൊണ്ട് പിന്നിടാനാണ് ഈ പെണ്‍കുട്ടികളുടെ നീക്കം. തൃശുര്‍ ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയയും അനഘയുമാണ് സ്ത്രീശാക്തീകരണ സന്ദേശവുമായി ദില്ലിയില്‍ നിന്ന് യാത്രയാരംഭിച്ചിരിക്കുന്നത്.

ദില്ലി കേരള ഹൗസിനു മുന്നില്‍ നിന്നാരംഭിച്ച യാത്ര ഹിമാലയം വരേയും തിരിച്ച് കേരളം വരെയും തുടരാനാണ് പെണ്‍കുട്ടികളുടെ തീരുമാനം. ആന്‍ഫി മരിയ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയശേഷം കോയമ്പത്തൂരില്‍ ബിബിഎ വിത്ത് ഏവിയേഷന്‍ കോഴ്‌സ് പഠിക്കുകയാണ്.

അനഘയാണെങ്കില്‍ ഫാഷന്‍ ഡിസൈനിങില്‍ ഉപരിപഠനം നടത്തുന്നു.പതിനെട്ടു ദിവസം കൊണ്ട് ഈ പെണ്‍കുട്ടികള്‍ ഇങ്ങനെയാരു ആശയവുമായി മുന്നോട്ട് വന്നപ്പോള്‍ പലതരത്തിലും ഇവര്‍ക്കെതിരെ വ്യാജപ്രചരണം നടത്താന്‍ ഒരുകൂട്ടം മലയാളി സമൂഹം മറന്നിരുന്നില്ല.

അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ മോശം ചിന്താഗതികള്‍ക്ക് മാധ്യമങ്ങളിലൂടെ മറുപടി നല്‍കിയതിനുശേഷമാണ് ഈ പെണ്‍കുട്ടികള്‍ യാത്രയാരംഭിച്ചത്. ആഡ്‌ലി സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷനാണ് ഇവര്‍ക്ക് ദില്ലിയില്‍ നിന്ന് യാത്ര ഒരുക്കിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News