ഓസ്ട്രിയയ്ക്ക് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി നടന്ന ഓസട്രിയ-ജര്‍മ്മനി സൗഹൃദ മത്സരത്തില്‍ ഓസ്ട്രിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചംപ്യന്മാരായ ജര്‍മനിയെ ഓസ്ട്രിയ അട്ടിമറിച്ചത്.

പതിനൊന്നാം മിനുട്ടില്‍ മെസട്ട് ഓസിലിലൂടെ ജര്‍മനി ആദ്യ ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ഓസ്ട്രിയ രണ്ടു ഗോളുകള്‍ മടക്കി ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.

പരിക്ക് ഭേതമായി 9 മാസത്തിന് ശേഷം തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ മാനുവല്‍ നൂയറിന് ഏറെ നിര്‍ണ്ണായകമാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News