കണ്ണൂരില്‍ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് കത്തി നശിച്ചു; രണ്ടു പേര്‍ മരിച്ചു; ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ; വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂർ: പയ്യാവൂരിനടുത്ത ചതുരംപുഴയിൽ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു.ചന്ദനക്കാംപാറ സ്വദേശികളായ അനൂപ് ജോയ്(19 വയസ്സ്),റിജിൽ ജോണി(18 വയസ്സ്) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചന്ദനക്കാംപാറയിൽ നിന്നും പയ്യാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കലുങ്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു തകകർന്നു. ഭാഗികമായി കത്തി നശിച്ച കാറിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഒരാളുടെ മൃതദേഹം പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News