പിഞ്ചു കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ലോക്കറില്‍ സൂക്ഷിച്ചു; അമ്മ അറസ്റ്റില്‍; സംഭവം പുറത്തായത് ഇങ്ങനെ

അമ്മ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ലോക്കറില്‍ സൂക്ഷിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്  ജപ്പാനിലെ ടോക്കിയോയില്‍.

ദുര്‍ഗന്ധം വമിച്ചതോടെ  നടത്തിയ പരിശോേധനയിലാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  ഇരുപത്തിയഞ്ചുകാരിയായ ജാപ്പനീസ്  യുവതി മാവോ ടോഗായാണ് കഫേയിലെ സ്വകാര്യ മുറിയിൽ പ്രസവിച്ചത്.

ആരും അറിയാതിരിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയും പിന്നീട് ലോക്കറില്‍ സൂക്ഷിക്കുകയുമായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ ലോക്കര്‍ കണ്ടെത്തി, കുഞ്ഞിന്‍ർറെ മൃതദേഹം പുറത്തെടുത്തു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം സൂക്ഷിക്കാനായി മാത്രമായിരുന്നുയുവതി ലോക്കർ വാടകയ്ക്ക് എടുത്തതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News