ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഒരാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.
നിയന്ത്രണരേഖയിലെ അഖിനൂര്‍ സെക്ടറിലെ പ്രഗ്‌വാല്‍ മേഖലയിലാണ് യാതൊരു പ്രകോപനവും ഇല്ലാതെ പാക് റേഞ്ചര്‍മാര്‍ ഇന്ത്യയുടെ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
മേയ് 29ന് ചേര്‍ന്ന ഡി.ജി.എം.ഒമാരുടെ യോഗത്തില്‍ അതിര്‍ത്തിയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള തീരുമാനത്തില്‍ എത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയത്.
അതിനിടെ കാശ്മീരില്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിന് നേരെ മൂന്നിടത്തുണ്ടായ ഗ്രനേഡാക്രമണത്തില്‍ നാല് ജവാന്മാര്‍ക്കും നാല് സാധാരണക്കാര്‍ക്കും പരിക്കേറ്റു.
Get real time update about this post categories directly on your device, subscribe now.