വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം; ഷാരുഖാന്‍റെ മകളുടെ കാമുകന്‍ ഈ കൊല്‍ക്കത്ത താരം

സിനിമാ ലോകത്തും കായിക രംഗത്തും ഗോസിപ്പ് കഥകള്‍ നിറ സാന്നിധ്യമാണ്. ബോളിവുഡിന്‍റെ പ്രധാന ഘടകമായി ഗോസിപ്പ് കഥകള്‍ മാറിയിരിക്കുന്നു. താരങ്ങളെക്കുറിച്ച് മാത്രമല്ല, അവരുടെ മക്കളെക്കുറിച്ചും ഗോസിപ്പിന് ഒട്ടും  കുറവില്ല.

ഇപ്പോള്‍ സമുഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം ഷാരൂഖിന്റെ മകള്‍ സുഹാനയുടെ പ്രണയമാണ്. സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമോപ്പം പുതിയ ഗോസിപ്പ് കഥകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ താരവുമായി ഷാരൂഖിന്‍റെ മകള്‍ സുഹാന ഇഷ്ടത്തിലാണെന്നാണ് പുതിയ വിശേഷം.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ സുഹാന മത്സരശേഷം ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലുമായി  സംസാരിക്കുന്നത് പതിവായതോടെയാണ് ഗോസിപ്പ് കഥകള്‍ക്ക് തുടക്കമായത്.

എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായില്ല. ബോളിവുഡിലും ക്രിക്കറ്റിലും ഗോസിപ്പ് കഥകള്‍ പുത്തരിയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News