ദേ ഒടുവില്‍ കണ്ടെത്തി; ഇയാളാണ് സോഷ്യല്‍ മീഡിയ തിരഞ്ഞ ആ ഡാന്‍സിങ് അങ്കിള്‍; ആള്‍ ചില്ലറക്കാരനല്ല

സോഷ്യല്‍ മീഡിയ മു‍ഴുവന്‍ തിരഞ്ഞ ആ അഡാര്‍ ഡാന്‍സിങ്ങ് അങ്കിളിനെ ഒടുവില്‍ കണ്ടെത്തി.
ദേ ഇവിടുണ്ട് ആ ഗോവിന്ദ ഡാന്‍സര്‍. ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ സ‍ഞ്ജീവ് ശ്രീവാസ്തവയാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിത്തീര്‍ന്ന ആ ഡാന്‍സര്‍.

പ്രൊഫസറും ഭാര്യയും ചേര്‍ന്ന് ഒരു വിവാഹ പാര്‍ട്ടിയ്ക്കിടെ വെച്ച ചുവടുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. ശിവരാജ് സിങ് ചൗഹാൻ, നടി രവീണ ടൺഡൻ തുടങ്ങി ഒട്ടേറെ പ്രമുഖരാണ്  ഡാന്‍സിങ് അങ്കിളിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഡാന്‍സിനെ കുറിച്ച് ഡാന്‍സര്‍ക്ക് പറയാനുള്ളത് ഇതാണ്

തന്‍റെ അമ്മ ഒരു ഡാന്‍സറായിരുന്നു.  എന്നാല്‍ ശാസ്ത്രീയമായി ഡാന്‍സൊന്നും പഠിച്ചിട്ടില്ല.  പക്ഷേ പരിപാടികളിലെല്ലാം ഡാന്‍സ് ചെയ്യാറുണ്ട്. ആരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നറിയില്ല. മുമ്പ്  നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും അഭിനന്ദനങ്ങൾ ലഭിച്ചിച്ചില്ല’’ഒറ്റ ദിവസം കൊണ്ട് ഫെയ്മസായ സൂപ്പര്‍ ഡാന്‍സര്‍ പറയുന്നു.

കോളജ് പ്രൊഫസറാണെങ്കിലും നൃത്തത്തെ  ഒരിക്കലും  സഞ്ജീവ് ഉപേക്ഷിച്ചിട്ടില്ല. ഭാര്യ അഞ്ജലിയാണ് പ്രൊഫസര്‍ക്ക്  ഒപ്പമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News