അയാള്‍ മാനസികമായി തളര്‍ത്തുന്നു; മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രജനികാന്ത്

രജനി കാന്തിനെ മരുമകന്‍ നടനും സംവിധായകനുമായ ധനുഷിന്റെ പിതാവ് കസ്തൂരി രാജയ്ക്ക് വിവാദ വ്യവസായി മുകുന്ദ് ചന്ദ് ബോത്രയുമായുള്ള സാമ്പത്തിക ഇടപാടിലേക്ക് വലിച്ചി‍ഴച്ചതിനെതിരെ രജനികാന്ത് രംഗത്ത്.

സംഭവുമായി ബന്ധമില്ലാത്ത  തന്നെ കേസില്‍ ചേര്‍ത്തതിനെതിരെ രജനികാന്ത്  മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. നിരവധി പണം തട്ടിപ്പു കേസുകളില്‍ പ്രതിയാണ്  വ്യവസായി മുകുന്ദ് ചന്ദ്.

ധനുഷിന്‍റെ പിതാവ് കസ്തൂരി രാജയുമായുള്ള  പണമിടപാടില്‍  65 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് ചൂണ്ടി കാണിച്ച് രജനികാന്തിനെയും പ്രതിചേര്‍ത്താണ്  മുകുന്ദ് ചന്ദ് കേസ് കൊടുത്തിരിക്കുന്നത്.

ഇതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News