‘ട്രോളന്മാര്‍ ജോലിയും കൂലിയും മുഖവുമില്ലാത്തവര്‍’; ട്രോളുകള്‍കൊണ്ട് രക്ഷയില്ലാതെ ഒടുവില്‍ പൊട്ടിത്തെറിച്ച് സോനം

എന്തിനും ഏതിനും ഇന്ന് ട്രോളുകള്‍ സജീവമാണ്. സിനിമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ആരായാലും തന്നെ ട്രോളന്‍മാര്‍ക്ക് അതൊരു വിഷയമല്ല. നിപയില്‍ നാടും നട്ടാരും ആശങ്കയില്‍ ജീവിക്കുമ്പോള്‍.. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ആരോഗ്യ വകുപ്പും സര്‍ക്കാറും കിണഞ്ഞ് ശ്രമിക്കുമ്പോ‍ള്‍ നിപയില്ഡ പോലും ട്രോളുകള്‍ ഇറക്കിയവരാണ് നമ്മള്‍.

എന്നാല്‍ പ്രത്യേകിച്ചൊരു തൊഴിലോ, സ്വന്തമായൊരു മുഖമോ പോലും ഇല്ലാത്തവരാണ്  ട്രോളുകള്‍ക്ക് പിന്നില്‍ എന്നാണ് സോനം കപൂറിന്‍റെ നിലപാട്. മംഗൽസൂത്ര കൈയ്യില്‍ ധരിച്ചതിന്‍റെ പേരില്‍ ട്രോള്‍ പൊങ്കാല നേരിട്ടയാളാണ് സോനം കപൂര്‍.

മെയ് എട്ടിന് വിവാഹിതയായ സോനം കപൂര്‍ വിവാഹത്തിനുശേഷം തന്‍റെ പേരിന്‍റെ കൂടെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ പേരു കൂടി ചേര്‍ത്തിരുന്നു. ഇതും ട്രോളന്‍മാര്‍ ‍വെറുതെ വിട്ടില്ല. ഫെമിനിസ്റ്റ് സോനം കപൂര്‍ എങ്ങനെ വിവാഹശേഷം പേരുമാറ്റിയതെന്നായിരുന്നു ട്രോളന്‍മാരുടെ ചോദ്യം.

എന്നാല്‍ ഒരു പണിയുമില്ലാത്തവരാണ് ട്രോളുകള്‍ർക്ക് പിന്നിലെന്നാണ് താരത്തിന്‍റെ അഭിപ്രായം. ഞാന്‍ പ്രാധാനപ്പെട്ട വ്യക്തിയായതുകൊണ്ടാണ് എന്നെ ട്രോളുന്നത്. അവരെ ക്കുറിച്ച് ആലോചിക്കുമ്പോള്‍ കഷ്ടം തോന്നുന്നു. സമൂഹത്തില്‍ ആരും അല്ലാത്തവര്‍ സെലിബ്രിറ്റികളെ ട്രോളി ആരോക്കയോ ആകാന്‍ ശ്രമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News