കണ്ണൂരില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കണ്ണൂർ പയ്യാവൂരിനടുത്ത ചതുരംപുഴയിൽ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു.ചന്ദനക്കാംപാറ സ്വദേശികളായ അനൂപ് ജോയ്(19 വയസ്സ്), റിജിൽ ജോണി(18 വയസ്സ്) എന്നിവരാണ് മരിച്ചത്.അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

ചന്ദനക്കാം പാറയിൽ നിന്നും പൈസക്കരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കലിങ്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച കാർ രണ്ടായി പിളർന്ന് തോട്ടിലേക്ക് മറിഞ്ഞു.വൈദ്യുതി ലൈൻ പൊട്ടി കാറിനു മുകളിലേക്ക് വീണിരുന്നു. ഭാഗികമായി കത്തി നശിച്ച കാറിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഒരാളുടെ മൃതദേഹം പുറത്തെടുത്തത്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

ഇതിൽ രണ്ടു പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.കുറവിലങ്ങാട് ജോയിയുടെ മകൻ അനൂപ് ജോയ്,വെട്ടത്ത് ജോണിയുടെ മകൻ റിജിൽ ജോണി എന്നിവരാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന അഖിൽ തോമസ്,മുൻ സീറ്റിൽ ഇരുന്ന സിൽജോ സാജു എന്നിവർക്ക് പരിക്കേറ്റു.

ഇതിൽ സിൽജോ മാത്യുവിനെ മംഗലാപുരത്തു സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.പയ്യാവൂർ പോലീസ് സംഭവം സ്ഥലത്തെത്തി പരിശോധന നടത്തി.അപകടത്തിൽപെട്ട നാല് പേരും സുഹൃത്തുക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News