ചത്തീസ്ഗഢില്‍ എസ്മ ചുമത്തി ന‍ഴ്സുമാരെ ജയിലിലടച്ചു; കേരളത്തിലെ സൂചനാ സമരം ഒത്തുതീര്‍ന്നു

സമരം ചെയ്ത 600 ന‍ഴ്സുമാരെ എസ്മ പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് ബിജെപി സര്‍ക്കാരിന്‍റെ നടപടി വിവാദമാകുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട ന‍ഴ്സുമാരെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. രണ്ടാ‍ഴ്ചയായി സമരം നടത്തിവന്ന ന‍ഴ്സുമാര്‍ക്കെതിരേയാണ് സര്‍ക്കാറിന്‍റെ കടുത്ത നടപടിയുണ്ടായത്.

മെയ് 18 മുതലാണ് ശമ്പള പരിഷ്‌കരണത്തിനും ആ‍നുകൂല്യങ്ങൾക്കുമായി ന‍ഴ്സുമാര്‍ സമരരംഗത്ത് എത്തിയത്. എന്നാല്‍ പണിമുടക്കിനെ നേരിടാന്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിച്ചിരുന്നെങ്കിലും ന‍ഴ്സുമാര്‍ സമരം തുടരുകയായിരുന്നു. രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംമരം സംഘര്‍ഷ ഭരിതമാക്കാനാണ് ശ്രമിക്കുന്നതെന്ന് ന‍ഴ്സുമാരുടെ സംഘടനയും ആരോപിച്ചു.

ചത്തീസ്ഗഢില്‍മൂന്നുവര്‍ഷമായി ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല. സര്‍ക്കാര്‍ വഞ്ചനാ പരമായ നിലപാടുകൾ തുടരുകയാണെന്നും ന‍ഴ്സുമാര്‍ പറയുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ന‍ഴ്സുമാരുടെ സംഘടനയുടെ നേതാവായ ടിക്കേശ്വരി സാഹു വ്യക്തമാക്കി.

അതേ സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ് െമന്‍റുകൾക്കെതിരേ കേരളത്തിനലെ ന‍ഴ്സുമാര്‍ ആരംഭിച്ച സൂചന സമരവും ഒത്തുതീര്‍ന്നു.ശമ്പളം കൂട്ടി നല്‍കാന് മാനേജ് മെന്റുകൾ തയ്യാറായ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ന‍ഴ്സുമാരുടെ സംഘടനായ യുഎൻഎ ഭാരവാഹികൾ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News