കെവിന്‍ വധം: ആയുധങ്ങള്‍ കണ്ടെത്തി; മുന്‍മൊഴികളില്‍ ഉറച്ച് പ്രതികള്‍

കൊല്ലം: കെവിന്‍ വധക്കേസില്‍ മുന്‍മൊഴികളില്‍ ഉറച്ച് പ്രതികള്‍. കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നുവെന്ന നിലപാട് പ്രതികള്‍ പുനലൂരിലെ തെളിവെടുപ്പിലും ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറേ പറഞ്ഞു.

ഉച്ചക്ക് രണ്ടു മണിയോടെയാണ് പ്രതികളായ ഫസല്‍, നിയാസ്, റിയാസ്, വിഷ്ണു എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്. കൊച്ചി റേഞ്ച് ഐ ജി വിജയ് സാക്കറേ, കോട്ടയം എസ് പി ഹരിശക്കര്‍ എന്നിവരുടെ നേരിടുള്ള നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഫസലിനെയും നിയാസിനെയും മാത്രമാണ് തെളിവെടുപ്പിന് പുറത്തേക്ക് ഇറക്കിയത്. കെവിന്‍ രക്ഷപെട്ടുപോയെന്ന മൊഴി തെളിവെടുപ്പിലും പ്രതികള്‍ ആവര്‍ത്തിച്ചു. രക്ഷപെട്ട് കെവിന്‍ പോയതായി അവകാശപ്പെടുന്ന വഴി പ്രതികള്‍ പൊലീസിന് കാട്ടികൊടുത്തു.

മൃതദേഹം കണ്ടെത്തിയ ചാലിയക്കര ആറിന് സമീപത്ത് പ്രതി റിയാസിനെ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാഗി നല്‍കുമെന്നും വിജയ് സാക്കറേ പറഞ്ഞു.

കോട്ടയത്ത് നിന്ന് കെവിനെ തട്ടിക്കൊണ്ട് തെന്‍മല വരെ എത്തിച്ച സമയക്രമം തെളിവെടുപ്പില്‍ രേഖപ്പെടുത്തി. കേസിന് സഹായകരമാകുന്നെ കാര്യം തെളിവെടുപ്പില്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News