സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ട് പറന്നു; കാണാതായത് തിരുവനന്തപുരം വഴി മൗറീഷ്യസിലേക്ക് പോയ വിവിഐപി വിമാനം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിട്ട് നേരം കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടപ്പെട്ട് പറന്നു. മേഘ്ദൂത് എന്ന വിവിഐപി വിമാനത്തിനാണ് ബന്ധം നഷ്ടമായത്.

ഇന്നലെയാണ് സംഭവം. ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു സുഷമാ സ്വരാജ്. ഇതിനിടെ ഇന്ധനം നിറയ്ക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയ ശേഷം മൗറീഷ്യസിന്റെ ആകാശത്ത് വച്ചാണ് സംഭവം.

വൈകുന്നേരം 4 മണിക്കാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്തത്. 44 മിനിറ്റുകള്‍ക്ക് ശേഷം മൗറീഷ്യസിന്റെ ആകാശത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം കണ്‍ട്രോള്‍ റൂമിന് നഷ്ടമായത്.

ബന്ധം നഷ്ടമായ വിവരം ലഭിച്ച ഉടന്‍ തന്നെ, മൗറീഷ്യസ് കണ്‍ട്രോള്‍ റൂം അപായ സൂചന നല്‍കി. പിന്നാലെ ചെന്നൈ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു.

മിനിറ്റുകളുടെ ആശങ്കകള്‍ക്ക് ശേഷം 4.58ന് വിമാനവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയായിരുന്നെന്ന് മൗറീഷ്യസ് കണ്‍ട്രോള്‍ റൂം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News