മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു.

86 വയസായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

1932 നവംബര്‍ 10ന് എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ ജനിച്ചു. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പോസ്‌റ്റോഫീസില്‍ ക്ലാര്‍ക്കായും ടെലിഗ്രാഫിസ്റ്റായും ജോലി നോക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി കൊച്ചി എഡീഷനുകളില്‍ സബ് എഡിറ്ററായും പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു.

പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയി അവിടെ നിന്നും 2000ല്‍ രാജിവച്ച് പിരിഞ്ഞു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയില്‍ കോളമിസ്റ്റ് ആയി.

ജന്മഭൂമി പത്രത്തിന്റെ എഡിറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News