പുത്തന്‍ ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

പുതുപുത്തന്‍ ഓഫറുകളും നിരക്കിലെ ഇളവും തന്നെയാണ് ഉപയോക്താക്കള്‍ക്ക് ജിയോ പ്രിയങ്കരമാകാന്‍ കാരണം. ഐപിഎല്‍ സീസണിലെ ജിയോയുടെ തന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല നേട്ടങ്ങള്‍ കൊയ്തത്. ആ ഒരൊറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് ജിയോ നേടിയത് 94 ലക്ഷം പുതിയ വരിക്കാരെയാണ്.

‘ഹോളിഡെ ഹങ്കാമ’ എന്ന പുതിയ നീക്കവുമായാമ് ജിയോ ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഡിജിറ്റല്‍ പെയ്മെന്‍റ് പോര്‍ട്ടലായ ഫോണ്‍പെയുമായി കൈകോര്‍ത്താണ് ജിയോ പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. 399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്‍റ് ഇളവായി അക്കൗണ്ടില്‍ വരും.

മൈജിയോ ആപ്പിലൂടെയുള്ള റീചാര്‍ജില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. അതോടൊപ്പം തന്നെ അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസുകളും ലഭ്യമാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here