തീവണ്ടികള്‍ പതിവായി വൈകിയോടിയാല്‍ ഇനി ഉദ്യോഗസ്ഥര്‍ക്കും പണി കിട്ടും; സംഭവം ഇങ്ങനെ

തീവണ്ടികള്‍ പതിവായി വൈകി ഓടുന്നത് ഇനി മുതല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.

2017-2018 കാലഘട്ടത്തില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍. നിരന്തരം വൈകിയോടുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് കുരുക്കു വീഴാന്‍ പോകുകയാണ്. പ്രധാനമായും അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് വൈകിയോടുന്ന ഇന്ത്യന്‍ റെയില്‍വേ കാരണം ബിദ്ധിമുട്ടനുഭവിക്കുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്.

എന്നാല്‍ ഇനി മുതല്‍ അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് തീവണ്ടികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. കാരണം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കാനാണ് ഇനിമുതല്‍ തീരുമാനം.

ഇത് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. 2017-2018 കാലഘട്ടത്തില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ മേഖലാ പട്ടികയില്‍ മെയ് 29 വരെ ട്രെയിനുകളുടെ കൃത്യനിഷ്ഠാ പ്രകടനം 49.59 ശതമാനം കുറവാണ്.

അതേസമയം നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയും ഈസ്റ്റേണ്‍ റയില്‍വേയും കൃത്യതയില്ലാത്ത പ്രകടന സൂചികയില്‍ 27 ശതമാനവും 26 ശതമാനവുമാണ് താഴേക്ക് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here