ഗംഭീര തിരിച്ചുവരവ് നടത്തി നെയ്മര്‍; ക്രൊയേഷ്യയെ കീഴടക്കി ബ്രസീൽ

ആശങ്കകള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും നെയ്മര്‍ ഗോളടിച്ച് മറുപടി നല്‍കിയപ്പോള്‍ ക്രൊയേഷ്യെ തകര്‍ത്ത് ബ്രസീല്‍ സന്നാഹം ഗംഭീരമാക്കി. ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന സന്നാഹമല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പട ക്രൊയേഷ്യെയെ തകര്‍ത്ത് വിട്ടത്.

രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മറും, ഇഞ്ചുറി ടൈമില്‍ ഫിര്‍മീഞ്ഞോയുമാണ് ബ്രസീലിന്‍റെ ഗോളുകള്‍ നേടിയത്.പരുക്ക് മൂലം മൂന്ന് മാസം കരക്കിരുന്ന നെയ്മറുടെ തിരിച്ചുവരവ് തന്നെയാണ് ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ബ്രസീലിന്‍റെ കരുത്ത്. ലോകകപ്പിന് രണ്ടാ‍ഴ്ച മാത്രം ബാക്കിനില്‍ക്കെ ജയവും, നെയമറുടെ ഫോമും ബ്രസീലിന്‍രെ ആത്മവിസ്വാസം ഉയര്‍ത്തുന്നു.

ലോകമെങ്ങുമുള്ള ആരാധകരെ ആഘോഷത്തിലാക്കി രണ്ടാം പകുതിയിലാണ് മാനേജര്‍ ടിറ്റെ നെയ്മറെ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച കാനറികള്‍ നെയ്മര്‍ ഇറങ്ങിയതോടെ ഉഷാരായി. ഗ്രൗണ്ടിലിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എന്തുകൊണ്ടാണ് ബ്രസീല്‍ തന്നെ ഇത്രയധികം സ്നേഹിക്കുന്നതെന്ന് നെയ്മര്‍ കാണിച്ചു തന്നു.

ഫിലിപ്പ് കുടിഞ്ഞോയുടെ പാസില്‍ നെയമര്‍ ക്ലാസ് നിറഞ്ഞ് നിന്ന കിടിലനൊരു ഗോളാണ് സൂപ്പര്‍ താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇന്‍ജുറി സമയത്ത് ഫിര്‍മീഞ്ഞോ കൂടി വല കുലുക്കിയതോടെ ബ്രസീലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. അതേ സമയം ചില ആശങ്കകളും മല്‍സരത്തിന്‍റെ ആദ്യ പകുതി ബ്രസീലിന് നല്‍കുന്നുണ്ട്. ക്രൊയേഷ്യന്‍ മുന്നേറ്റ നിര പല തവണ ബ്രസീലിയന്‍ ഗോള്‍മുഖത്തെത്തിയതാണ്.

മികച്ചൊരു ഫിനിഷറുടെ അഭാവമാണ് ഗോള്‍ നേടാന്‍ അവര്‍ക്ക് തടസമായത്. ലോകകപ്പിന് മുമ്പ് ഓസ്ട്രിയക്കെതിരെ ഒരു സന്നാഹമല്‍സരം കൂടി ബ്രസീലിന് ബാക്കിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News