കേരളത്തിൽ വരാനിരിക്കുന്ന നാളുകൾ അഭിവൃദ്ധിയുടേതാണെന്ന് ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ

മുംബൈ: ദി ബജറ്റ് ഹോട്ടല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം കാസർഗോഡ് ജില്ലയിലെ പടന്ന എന്ന ഗ്രാമത്തിന്റെ സ്നേഹവും ഊഷ്മളതയും കൊണ്ട് സമ്പന്നമായിരുന്നു.

മുംബൈയിലെ മലയാളി ഹോട്ടലുടമകളുടെ സംഘടനയാണ് ബഡ്‌ജറ്റ്‌ ഹോട്ടൽ അസോസിയേഷൻ. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഗ്രാൻഡ് മറാത്ത ഹോട്ടലിൽ വെച്ചു നടന്ന സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

വരാനിരിക്കുന്ന നാളുകൾ അഭിവൃദ്ധിയുടേതാണെന്നും കേരളം കൂടാതെ മുംബൈ, ബാംഗ്ളൂർ എന്നീ നഗരങ്ങളും നേട്ടങ്ങൾ കൊയ്യുമെന്നും ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാൾ പറഞ്ഞു. ഹോട്ടൽ വ്യവസായ ശ്രുംഖലയെ വിരത്തുമ്പിൽ പ്രാപ്യമാക്കിയ യുവ സംരംഭകന് ഊഷ്മളമായ വരവേൽപ്പാണ് ചടങ്ങിൽ നൽകിയത്.

ഹോസ്പിറ്റാലിറ്റി രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും സേവന ശ്രുംഖല വിദേശത്തേക്ക് വ്യാപിക്കുന്നതിനെ കുറിച്ചും റിതേഷ് പ്രത്യാശയോടെ സംസാരിച്ചു.

റിതേഷ് അഗർവാൾ എന്ന ഇരുപത്തി നാലുകാരൻ ജീവിതമാരംഭിക്കും മുൻപ് തന്നെ ജീവിത വിജയം നേടിയ ചെറുപ്പക്കാരനാണ്. എൻജിനീയറിങിന് ചേർന്നതിന്റെ രണ്ടാം ദിവസം വീട്ടുകാരറിയാതെ പഠനമുപേക്ഷിച്ചാണ് പതിനെട്ടാമത്തെ വയസ്സിൽ പുതിയ ഓൺലൈൻ സംരംഭത്തിന് തുടക്കമിടുന്നത്.

നിലവില്‍ രാജ്യത്തൊട്ടാകെ ഓയോയിലൂടെ 1,80,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. കൂടാതെ വിപുലീകരണത്തിൽ ഭാഗമായി ഓയോയുടെ സേവനം അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കയാണ്.

ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ മുറികള്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ‘ഓയോ’ ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ വിരൽത്തുമ്പിൽ ഹോട്ടല്‍ മുറികൾ തിരഞ്ഞെടുക്കാവുന്ന ആപ്പുകള്‍ക്കിടയില്‍ ഓയോ താരമായി മാറുകയായിരുന്നു.

ചെറുകിട ഹോട്ടലുകളുടെ കരാറാണ് റിതേഷ് ഏറ്റെടുക്കുന്നത്. ഹോട്ടലുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകി സേവന നിലവാരം ഉയർത്തുകയും ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഓയോ റൂംസ് കമ്പനിയിലൂടെ ലഭ്യമാക്കി. ഇതോടെ രാജ്യത്തെ രണ്ടായിരത്തിലധികം ഹോട്ടലുകളുടെ നിലവാരത്തെ മാറ്റിയെടുക്കുകയായിരുന്നു റിതേഷ് എന്ന ബിസിനസ്സ് രംഗത്തെ പയ്യൻസ്.

പടന്നയിൽ നിന്നെത്തി മഹാനഗരത്തിൽ പടർന്ന് പന്തലിച്ചവർ

കാസർഗോഡ് പടന്ന സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലായി ഏകദേശം 2200 മുറികളാണ് ഈ ശ്രുംഖലയുടെ കീഴിൽ മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരുക്കിയിരിക്കുന്നത്. ഇവരുടെ സംഘടനയാണ് ബജറ്റ് ഹോട്ടൽ അസോസിയേഷൻ. പരസ്പര ധാരണയോടെയുള്ള കൊടുക്കൽ വാങ്ങൽ ബന്ധമാണ് ഈ സൗഹൃദ കൂട്ടായ്മയുടെ മഹാനഗരത്തിലെ വിജയം.

സാധാരണക്കാർക്ക് പ്രാപ്യമായ നിലവാരമുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയാണ് മുംബൈയിൽ ബജറ്റ് ഹോട്ടൽ അസോസിയേഷൻ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ശ്രുംഖലകൾ മാതൃകയാകുന്നത്‌.

സ്ഥലത്തിന് പൊന്നു വിലയുള്ള നഗരത്തിൽ എത്തുന്ന സാധാരണക്കാരായ സന്ദർശകരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് താമസിക്കാനൊരിടം. നഗരത്തിൽ കച്ചവടത്തിനായി എത്തുന്ന ചെറുകിട ബിസിനസ്കാർക്കും , തൊഴിൽ തേടി വിദേശങ്ങളിലേക്ക് പോകുന്നവർക്കുമെല്ലാം അത്താണിയാണ് ബജറ്റ് ഹോട്ടലുകൾ.

ഒരു ചെറിയ ഗ്രാമത്തിൽ നിന്നും എത്തി ചേർന്നവർ പരസ്പരം കൈ കോർത്ത് വ്യവസായം നടത്തുകയും രണ്ടായിരത്തിൽ പരം ആധുനീക സൗകര്യങ്ങൾ ഒരുക്കിയ ആഡംബര റൂമുകൾ അടങ്ങിയ ഹോട്ടലുകൾ പടുത്തുയർത്തുകയും, ഇവരെല്ലാം ഒരു കുടക്കീഴിൽ അണി നിരന്ന് കൈകോർത്ത് വളരുന്നതും മഹാനഗരത്തിലെ അപൂർവ കാഴ്ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News