മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്‍ അഡ്വ: പി ജി തമ്പി അന്തരിച്ചു

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്‍ അഡ്വ: പി ജി തമ്പി അന്തരിച്ചു. 79 വയസായിരുന്നു. എഴുത്തുകാരനും പ്രസംഗകനുമാണ്. പ്രധാനപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായിട്ടുണ്ട് . ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു.

പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി , നോവലിസ്റ്റ്  പി വി തമ്പി എന്നിവർ സഹോദരങ്ങളാണ്. ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍,ബാര്‍ ഫെഡറേഷന്‍ പ്രസിഡന്റ്,ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്  ജനിച്ചു. പിതാവ് പി. കൃഷ്ണപിള്ള. അമ്മ: ഭവാനിക്കുട്ടി തങ്കച്ചി.

ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവും നേടി ഹരിപ്പാട്, ആലപ്പുഴ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. എസ്.ഡി.യൂണിയൻ ചെയർമാൻ, ഗവൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം യൂണിയൻ ജനറൽ സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര വിദ്യാർത്ഥി സംഘടനാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അക്കാലത്ത് വഹിച്ചു.

1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജി തമ്പി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സർപ്പപത്രം,സാലഭഞ്ജിക, സംക്രമണം, സമാഗമം,സ്വർണ്ണക്കച്ചവടം,സന്നിവേശം,സ്വപ്നസഞ്ചാരിണി എന്നിവയാണ് സാഹിത്യ കൃതികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here