ആർഎസ്എസ് പരിശീലനത്തിന് അനുമതി നൽകിയ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

സ്കൂൾ വളപ്പിൽ ആർ എസ് എസ് പരിശീലനത്തിന് അനുമതി നൽകിയ സ്കൂൾ അധികൃതർക്ക് എതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്.എസ്.എസ്. പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്കൂളുകൾക്കെതിരെയാണ് നടപടി.

വാട്ട്സാപ് ഹർത്താൽ നടത്തിയതുമായി ബന്ധപ്പെട്ട് 385 ക്രിമിനൽ കേസുകൾ റജിസ്ടർ ചെയ്തുവെന്നും 1595 പേരെ അറസ്റ്റു ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ നല്ലൊരു ഭാഗം സൈബർ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ് ഹർത്താലിന്റെ തുടക്കം സംഘപരിവാർ ആളുകളിൽ നിന്നാണെന്നും അദ്ദേഹം നിയമസഭയില്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News