സജി ചെറിയാന്‍ സത്യ പ്രതിജ്ഞ ചെയ്തു

നിയമ സഭാ സമ്മേളനത്തിന് രാവിലെ തുടക്കമായി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ സത്യ പ്രതിജ്ഞ ചെയ്തു.

വിദ്യാർത്ഥി യുവജന രാഷ്ട്രിയ ത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന സജി ചെറിയാൻ സിപിഐഎം  ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് എംഎല്‍എയായി മത്സരിച്ചത്. 8 വർഷക്കാലം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറിയായിരുന്ന സജി CI T U ജില്ലാ പ്രസിഡന്റായും സ്പോർട്സ് കൗൺസിൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തംഗമായി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന സജി ചെറിയാൻ 2006 ൽ കോൺഗ്രസ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു .

പാലിയേറ്റിവ് പ്രവർത്തനവും ജൈവ പച്ചക്കറി കൃഷി യിലൂടെയും സംസ്ഥാനത്ത് തന്ന മികച്ച പ്രകടനമാണ് സജി ചെറിയാൻ നടത്തിയിട്ടുള്ളത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ സജി ചെറിയാന് ഭാര്യയും മൂന്ന് കുട്ടികളുമാണ് ഉള്ളത്.

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. 12 ദിസങ്ങളിലായി പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. 17 ഒാർഡിനൻസുകളാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്.

ആദ്യ രണ്ടു ദിവസങ്ങളിലായി 6 ഒാർഡിനൻസുകളാകും സഭ പരിഗണിക്കുക. നെൽവയൽ തണ്ണീർത്തട സംരക്ഷണ ഒാർഡിനൻസ്, പബ്ളിക് സർവ്വീസ് കമ്മീഷൻ ഒാർഡിനൻസ്, തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ, കേരള സർവകലാശാല തുടങ്ങിയവയാണ് പരിഗണിക്കുന്ന സുപ്രധാന ഒാർഡിനൻസുകൾ. 2018 – 19 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ ചർച്ചയും വോട്ടെടുപ്പും ജൂൺ 13ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel