കെവിന്‍റെ കൊലപാതകത്തിന് രാഷ്ട്രീയ മുഖമില്ല; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി

കെവിന്‍റെ കൊലപാതകത്തിന് രാഷ്ട്രീയ മുഖമില്ല. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

കെവിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ കോണ്‍ഗ്രസുകാരണ്. അതുകൊണ്ട് കൊല നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് പറയാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

കെവിന്‍റേത് ദുരഭിമാന കൊല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്കീകരിക്കും. അതിന് രാഷ്ട്രീയമുഖം നല്‍കേണ്ട കാര്യമില്ല.

അതേ സമയം, കെവിന്‍ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here