ശിവസേനയുടെ രാഷ്ട്രീയ ശത്രു ബിജെപി; നിലപാട് കടുപ്പിച്ച് ശിവസേന

ബിജെപിയാണ് ശിവസേനയുടെ രാഷ്ട്രീയ ശത്രുവെന്ന പ്രഖ്യാപനവുമായി ശിവസേന. 2019 പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നാലെയാണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ശിവസേന രംഗത്തെത്തിയത്. ശിവസേന മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്താണ് പാല്‍ഘറിലെ പരാജയം വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നത്

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനത്തിനു പിന്നാലെയാണ് ബിജെപിയാണ് ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവെന്ന പ്രഖ്യാപനവുമായി ശിവസേന രംഗത്തെത്തിയത്. ശിവസേന മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

ബിജെപിയുടെ ഭരണം തുടരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ രാവത്ത് പാല്‍ഘറിലെ ബിജെപി വിജയം കൃത്രിമം കാട്ടിയാണെന്നും ആരോപിച്ചു. നേരത്തെ കര്‍ണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രംഗത്ത് വന്നയാളാണ് സഞ്ജയ് റാവത്ത്. 1വര്‍ഷത്തിലേറെയായി തുടരുന്ന ബിജെപി ശിവസേന പോര് കൂടുതല്‍ രൂക്ഷമാകുകയാണെന്ന സൂചനയാണ് ശിവസേനയുടെ പ്രസ്താവന നല്‍കുന്നത്.

ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്ന പാല്‍ഘറില്‍ ബിജെപിക്കെതിരെ ബിജെപി മുന്‍ എംപിയുടെ മകനെതന്നെ ശിവസേന മത്സരത്തിനിറക്കിയിരുന്നു. പാല്‍ഘറിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഒറ്റയ്ക്ക് 2019 പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശിവസേന തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ശത്രു ബിജെപിയാണെന്ന പ്രഖ്യാപനവുമായി ശിവസേന രംഗത്തെത്തിയത് .

വര്‍ഷങ്ങളായി എന്‍ഡിഎയില്‍ തുടര്‍ന്ന ശിവസേനയായിരുന്നു മോദിസര്‍ക്കാരിനെതിരെ കലാപമുയര്‍ത്തി ആദ്യം എന്‍ഡിഎ വിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ‍ഴയ സഖ്യകക്ഷികളെപ്പോലും അനുനയിപ്പിക്കാനാകാത്ത ബിജെപിക്ക് തെരഞ്ഞെടുപ്പ് നീക്കങ്ങളില്‍ കനത്ത തിരിച്ചടിയായിരിക്കും ശിവസേന ഉയര്‍ത്തുന്ന പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News