നിപ വിഷയം: പാറക്കല്‍ അബ്ദുള്ളയുടെ ഇരട്ടത്താപ്പ് പുറത്ത്; ജനങ്ങളുടെ ജീവന് വില കല്‍പിക്കാതെ എംഎല്‍എയുടെ പ്രവര്‍ത്തനം; പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അവഗണിച്ചു; നിയമസഭയില്‍ നടത്തിയത് നാടകം

കോഴിക്കോട്: നിപ വൈറസ് ബാധ സംബന്ധിച്ചുള്ള ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് തള്ളി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള.

നിപയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം പാറക്കല്‍ അവഗണിച്ചു. മണ്ഡലത്തില്‍ നിരവധി പരിപാടികളാണ് പാറക്കല്‍ അബ്ദുള്ള സംഘടിപ്പിച്ചത്.

ജനങ്ങളുടെ ജീവന് വില കല്‍പിക്കാതെയായിരുന്നു എംഎല്‍എയുടെ പ്രവര്‍ത്തനം. നിപ പടരുന്നത് തടയാനായിരുന്നു ആരോഗ്യ വകുപ്പ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പൊതുപരിപാടികള്‍ ഉപേക്ഷിച്ചിരുന്നു.

ഇന്ന് തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് പാറക്കല്‍ അബ്ദുള്ള മാസ്‌കും കൈയ്യുറയും ധരിച്ച് സഭയിലെത്തിയത്.

സഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ എംഎല്‍യ്ക്ക് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി സമ്പര്‍ക്കമുണ്ടാകണം. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News