ശോഭാ ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും ക്യാമ്പ് അടച്ചുപൂട്ടാന്‍ തയ്യാറാവുന്നില്ല #WatchVideo

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശോഭാ ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് മാലിന്യകേന്ദ്രമാകുന്നതിന് എതിരെ ആയിരുന്നു ഉപരോധം. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പെരുമണ്ണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും ക്യാമ്പ് അടച്ചുപൂട്ടാന്‍ തയ്യാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സ്വകാര്യ ഗ്രൂപ്പിന്റെ കീഴില്‍ കുറ്റിക്കാട്ടൂര്‍ പുത്തലത്ത് താഴം ലേബര്‍ ക്യാമ്പില്‍നിന്ന് മാലിന്യം തള്ളുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

300നടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യം സമീപത്തെ പാടത്തേക്കും പുഴയിലേക്കും തള്ളുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലേബര്‍ ക്യാമ്പ് വലിയ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. മുന്‍ യുഡിഎഫ് ഭരണസമിതിയാണ് ക്യാമ്പിന് അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍വി ബാലന്‍നായര്‍ പറഞ്ഞു.

നാളെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നാട്ടുകാരമായും സ്വകാര്യ കമ്പനി അധികൃതരുമായും ചര്‍ച്ച നടത്താമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News