ചെങ്ങന്നൂര്‍: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാറില്‍ സജി ചെറിയാന്റെ ഭൂരിപക്ഷത്തിന് സമാനമായി 20,956 വൃക്ഷ തൈകള്‍ നട്ടാണ് ഡിവൈഎഫ്‌ഐ മാന്നാര്‍ ബ്ലോക്ക് കമ്മിറ്റി വ്യത്യസ്ത കാമ്പയിനുമായി രംഗത്തു വരുന്നത്.
ചെങ്ങന്നൂര്‍ മണ്ഡല ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജി ചെറിയാന് നേടാനായത്. അതിന്റെ ആഹ്ലാദം പരിസ്ഥിതി പ്രവര്‍ത്തനത്തിലൂടെ ആഘോഷമാക്കാനാണ് ഡിവൈഎഫ്‌ഐ മാന്നാര്‍ ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.
മാന്നാര്‍ ബ്ലോക്ക് പരിധിയില്‍ നടാനാവശ്യമായ 20,956 വൃക്ഷ തൈകളും തയ്യാറാക്കി യൂണിറ്റുകളിലേക്ക് വിതരണം ചെയ്തതായും ഈ ഉജ്ജ്വല വിജയത്തിന്റെ ഓര്‍മ്മക്കായി വെച്ചുപിടിപ്പിക്കുന്ന മുഴുവന്‍ മരങ്ങളും തുടര്‍ന്നും സംരക്ഷിക്കുമെന്നും പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎഫ്‌ഐ നേതാക്കളായ അന്‍വര്‍, പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here