അനന്യയുടെ കാര്‍ നിയന്ത്രണം വിട്ടു; അപകടം ഷൂട്ടിങ്ങിനിടെ

ബോളിവുഡ് നടന്‍ ചുങ്കി പാണ്ഡെയുടെ മകളും പുതുമുഖ നടിയുമായ അനന്യ പാണ്ഡെയുടെ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു.

സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. അനന്യ കാര്‍ ഓടിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കാനിരുന്നത്.

രംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

സംഭവത്തില്‍ അനന്യയ്ക്ക് പരുക്കൊന്നുമില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

2012ല്‍ അലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവര്‍ അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദ് ഇയറിന്റെ രണ്ടാം ഭാഗമാണിത്. ഡെഹറാഡൂണ്‍, മസൂറി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടക്കുന്നത്.

ചിത്രം നവംബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News