തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട; മാലി സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഒായിലുമായി പിടിയിലായത് മാലി സ്വദേശികള്‍ . ഐജി പി.വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന സംഘത്തെ വയലിലാക്കിയത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് .

അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഒായിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് , ഷാനീസ് മാഹിന്‍ എന്നീവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പോലീസിന്‍റെ പിടിയിലായത് .

അഡ്മിനിസട്രേഷന്‍ ഐജി പി.വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് സമര്‍ത്ഥമായി വലയിലാക്കുകയായിരുന്നു. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ താമസിച്ച് ഹാഷിഷ് ഒായില്‍ കടത്താന്‍ ശ്രമിച്ച ഇവരെ ഷാഡോ പോലീസ് നീരീക്ഷിച്ച വരികയായിരുന്നു. വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിറ്റി പോലീസ് ഇവരെ കൈയ്യോടെ പിടികൂടിയത് .

പിടിയിലായ മൂന്ന് മാലിസ്വദേശികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ട്. ഇവരുടെ പേരില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകള്‍ നിലവിലുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് .ക‍ഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 150 കിലോയിലേറെ വരുന്ന മയക്ക്മരുന്ന് ഉല്‍പ്പനങ്ങള്‍ തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News