പ്രവാസികള്‍ക്ക് ചിട്ടി പദ്ധതിയുമായി കെഎസ്എഫ്ഇ

പ്രവാസികള്‍ക്കായി ചിട്ടി പദ്ധതിയുമായി കെ എസ് എഫ് ഇ .20 ലക്ഷത്തോളം പ്രവാസികളെ പങ്കാ‍ളികളാക്കി 10000 കോടിരൂപയുടെ വലിയ നിക്ഷേപ സമാഹരണത്തിനാണ് കെ എസ് എഫ് ഇ ഒരുങ്ങുന്നത് . പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കൊപ്പം , 100 ശതമാനവും സര്‍ക്കാര്‍ പരിരക്ഷയും ഉണ്ടാവും

പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയതോടെയാണ് പ്രവാസിചിട്ടികള്‍ക്ക് അവസരമൊരുങ്ങിയത് . 20 ലക്ഷത്തോളം പ്രവാസികളെ അംഗങ്ങളാക്കി 10000 കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിനുളള തുക സമാഹരിക്കലാണ് ലക്ഷ്യം. ലോകത്തിന്‍റെ എത് ഭാഗത്ത് ഇരുന്നും ഒാണ്‍ലൈനിലൂടെ ചിട്ടിയുടെ ഭാഗമാകാന്‍ ക‍ഴിയും.

പാസ്പോര്‍ട്ട് ,അല്ലെങ്കല്‍ വിസയുടെ പകര്‍പ്പ് ആണ് ഒാണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത് . വരിസംഖ്യ അടക്കുന്നതിനായി കെ എസ്എഫ്ഇ യുടെ മൊബൈല്‍ ആപ്പ് പെമെന്‍റ് ഗേറ്റ് വേ എന്നീവ ഉപയോഗിക്കാം . സ്മാര്‍ട്ട് ഫോണ്‍ വ‍ഴി ലേലത്തില്‍ പങ്കാളികളാകാം.

ചിട്ടിയില്‍ അംഗമാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവും. മരണമോ അംഗവൈകല്യമോ ഉണ്ടാവുകയാണെങ്കില്‍ ബാക്കി തുക കെ എസ് എഫ് ഇ അടക്കും. വിദേശത്ത് വെച്ച് മരണപെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കും. ചിട്ടി പണം പെന്‍ഷന്‍ പദ്ധതിയുമായി ബന്ധിപ്പിക്കാം .

പ്രവാസം അവസാനിപ്പിക്കുമ്പോള്‍ പെന്‍ഷന്‍ തുക പ്രവാസികള്‍ക്ക് ലഭിക്കുെമന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പ്പശാലയില്‍ മന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു

അക്കരെ പോയവര്‍ക്കായി ഇക്കരെയൊരു കരുതല്‍ എന്ന പേരിലാണ് കെഎസ്എഫ്ഇ നൂതനമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .കെ എസ് എഫ് ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്., കിഫ്ബി സിഇഒാ കെ എം ഏബ്രഹാം, കെഎസ്എഫ്ഇ എംഡി എ.പുരുഷോത്തമന്‍, എന്നീവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News