ഇന്റർ കോണ്ടിനെന്റൽ കപ്പ്; കെനിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; താരമായി സുനില്‍ ഛേത്രി

ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് രണ്ടാം ജയം. കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയുടെ സംഘം അട്ടിമറിച്ചത്. ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഇന്ത്യ.

കെനിയയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് സുനില്‍ ഛേത്രിയും സംഘവും മുംബൈയിലെ പോര്‍ക്കളത്തിലിറങ്ങിയത് . ഛേത്രിയുടെ നൂറാം മത്സരം എന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ടായിരുന്നു. താരതമ്യേന ദുര്‍ബലരായ കെനിയ്ക്കെതിരെ ഇന്ത്യയുടെ പൂര്‍ണ്ണ ആധിപത്യം വിളിച്ചോതുന്ന മത്സരമായിരുന്നു കണ്ടത്.

ആദ്യ പകുതിയില്‍ ശക്തമായ മത്സരം കാ‍ഴ്ചവച്ച കെനിയയക്ക് രണ്ടാം പകുതിയില്‍ ഇന്ത്യന്‍ മുന്‍നിരയുടെ ആക്രമണങ്ങള്‍ ചെറുത്തു നില്‍ക്കാനായില്ല. 68ാം മിനുട്ടില്‍ പെനാലിട്ടിയായി കിട്ടിയ അവസരത്തിലൂടെ നായകന്‍ ഛേത്രി ആദ്യ ഗോള്‍ മടക്കി. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ജെജെ ലാല്‍പെഖ്ലുവായിലൂടെ രണ്ടാം ഗോളും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

എക്സട്രാ ടൈമില്‍ കിട്ടിയ അവസരത്തില്‍ ഛേത്രി തന്‍റെ രണ്ടാം ഗോള്‍ കുറിച്ചതോടെ ഇന്ത്യക്ക് 3 -0 എന്ന ശക്തമായ വിജയം. നേരത്തെ ചൈനീസ് തായ്പായ്ക്കെതിരെ ഇന്ത്യ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News