പെട്രോൾ വില അനുദിനം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന നികുതി ഒരു രൂപ കുറച്ചത് വഴി സംസ്ഥാനം സാധ്യമായതെല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

വിദേശവനിതയുടെ കൊലപാതകത്തിൽ സർക്കാർ അവരുടെ കുടുംബത്തിന് എല്ലാ പിന്തുണയും ചെയ്തതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ .

ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭ ചോദ്യോത്തേരവേളയിൽ സംസാരിക്കുകയായിരുന്നു ഇരുവരും