ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ക​ണ്ടെ​ത്താ​ൻ  വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തുന്നു. എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കു​ട്ടി​ക്കാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക.

റാന്നി സി ഐ, എരുമേലി സി ഐ എന്നിവരുടെ കീഴിൽ 5 ടീമാണ് തിരച്ചില്‍ നടത്തുന്നത്. ഇവർ പൊന്തൻപുഴ, കന്നിമല, കൊലഹൽമീഡ്, മുണ്ടക്കയം, 27ആം മൈൽ  എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തും.

തിരുവല്ല സി ഐ, പീരുമേട് സി ഐ എന്നിവരുടെ കീഴിൽ 5 ടീം പരുന്തുംപാറ, മത്തായി കൊക്ക, പഞ്ചാലിമേട്, വലഞ്ചാകാനം, മദാമ്മകുളം എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തും. വിജനമായ സ്‌ഥലങ്ങളിൽ പ്രധാന പരിശോധന. പരിശോധനയിൽ 100 പൊലീസുകാർ ഉള്‍പ്പെടും.