യുവാവ് സുഹൃത്തിനെ മരുഭൂമിയില്‍ വെച്ച് കത്തി കാണിച്ച് പീഡിപ്പിച്ചു

പെണ്‍സുഹൃത്തിനെ മരുഭൂമിയിലെത്തിച്ച് ലെെംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 21 വയസ്സുകാരന്‍ പിടിയിലായി. ക‍ഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലാണ് സംഭവം നടന്നത്. പീഡിപ്പിച്ച യുവാവും പെണ്‍കുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടി സ്വദേശിയും ആണ്‍കുട്ടി എമിറാത്തിയുമാണ്.

സുഹൃത്തുക്കളായ ഇരുവരും അൽ റുവായഹിലെ മരുഭൂമിയിൽ സംസാരിച്ചിരിക്കുകയായിയുന്നു. അവിടെ വെച്ച് യുവാവ് പെണ്‍കുട്ടിയെ ലെെംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമത്തെ എതിര്‍ത്തതോടെ, യുവാവ് കത്തി കാണിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം സുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു. തുടര്‍ന്ന് വിദ്യാർഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാല്‍ യുവാവ് കുറ്റം നിഷേധിച്ചിരിക്കുകയാണ്. കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ പരിഗണനയിലാണ്. കോടതി ജൂൺ 24ന് കേസ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here