കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപണം; ബോളിവുഡ് താരത്തിനെതിരെ കേസ്  

കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപണം. കോഹ്‌ലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രണയിനിയായ നീരു രണ്‍ധാവയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സെക്ഷന്‍ 323, 326, 504, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2015 മുതല്‍  ലീവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലിയും നീരു രണ്‍ധാവയും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്.

നീരുവിനെ പിടിച്ച് തള്ളിയ അര്‍മാന്‍ കോഹ്‌ലി സ്റ്റെയറില്‍നിന്ന് വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചതായും പരാതിയില്‍ പറയുന്നു.

പരുക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈ സാന്റാക്രൂസ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News