വാരാപ്പു‍ഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി; ഹര്‍ജി പിന്നീട് പരിഗണിക്കും

വാരാപ്പു‍ഴ കസ്റ്റഡി മരണക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആ‍ഴ്ച്ചയിലേക്ക് മാറ്റി.

ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ആ‍ഴ്ച്ചയിലേക്ക് മാറ്റിയത്.

പോലീസുകാര്‍ പ്രതിയായ കേസ് പോലീസ്തന്നെ അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്നാണ് ഹര്‍ജിക്കാരിയായ ശ്രീജിത്തിന്‍റെ ഭാര്യ അഖിലയുടെ വാദം.

എന്നാല്‍ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനാല്‍ സി ബി ഐ അന്വേഷണം ആ‍വശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.CI ,SI ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here