എടപ്പാള്‍ തിയ്യറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം വൈകിപ്പിച്ച എസ് ഐ അറസ്റ്റില്‍.
ചങ്ങരംകുളം എസ് ഐആയിരുന്ന കെ ജി ബേബിയാണ് പോക്‌സോ വകുപ്പുകളില്‍ അറസ്റ്റിലായത്
പീഡനം നടന്ന വിവരം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും കേസെടുക്കാന്‍ വൈകിയതിനാണ് ചങ്ങരംകുളം എസ് ഐ ആയിരുന്ന കെ ജി ബേബിയെ അറസ്റ്റ് ചെയ്തത്.

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ കെ ജി ബേബിയെ സസ്‌പെന്റ് ചെയ്തിരുന്നു. പോക്‌സോയിലെ 19 (1), ഐ പി സി 166 എ വകുപ്പുകള്‍പ്രകാരമാണ് എസ് ഐക്കെതിരേ കേസെടുത്തിരുന്നത്. സമാനകുറ്റങ്ങളില്‍ തിയ്യറ്റര്‍ ഉടമയെയും കഴിഞ്ഞദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 18നാണ് തിയ്യറ്ററില്‍ പെണ്‍കുട്ടി അമ്മയുടെ സാന്നിധ്യത്തില്‍ പീഡനത്തിനിരയായത്. തിയ്യറ്റര്‍ അധികൃതര്‍ പീഡനദൃശ്യങ്ങളടങ്ങിയ സിസി ടിവി ഫൂട്ടേജ് ചൈല്‍ഡ് ലൈനിന് കൈമാറി. ഇവര്‍ പോലിസിനെ അറിയിച്ചെങ്കിലും കേസെടുത്തില്ല. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.

ഏറെ വിവാദമുണ്ടാക്കിയ കേസില്‍ പോലിസിനെതിരേ വിമര്‍ശനമുയര്‍ന്നെങ്കിലും കുറ്റക്കാര്‍ക്കെതിരേ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കി…