എയര്‍സെല്‍ മാക്സിസ് അഴിമതി: ജൂലൈ പത്താം തീയ്യതിവരെ അറസ്റ്റ് പാടില്ല; ചിദംബരത്തിന് താത്കാലികാശ്വാസമായി കോടതി ഉത്തരവ്

എയര്‍സെല്‍ മാക്സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് താത്കാലികാശ്വാസം. ജൂലൈ പത്താം തീയ്യതിവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ നാലാഴ്ച സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ജൂണ്‍ അഞ്ചിനകം നിലപാട് വ്യക്തമാക്കാന്‍ കോടതി മെയ് 30ന് ഉത്തരവിട്ടിരുന്നു. അതേസമയം കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസും ജൂലൈ പത്താം തീയ്യതി കോടതി പരിഗണിക്കും.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here