മുന്‍കൂര്‍ ജാമ്യം തേടി രഹന ഹെെക്കോടതിയില്‍; തമിഴ് നാട്ടിൽ ഒളിവിലാണെന്ന് സൂചന; കെവിന്‍ കൊലക്കേസിന്‍റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ

കെവിൻ കൊലക്കേസില്‍ നീനുവിന്‍റെ മാതാവ് രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് രെഹന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

താൻ കേസിൽ പ്രതിയല്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .പൊലീസ് തന്നെ അന്വേഷിക്കുന്നതായും പ്രതിയാക്കുമെന്നും മാധ്യമ വാർത്തകളുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

കേസിൽ രെഹനയുടെ മകനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയും രെഹനയുടെ ഭർത്താവ് ചാക്കോയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് .ചാക്കോ കേസില്‍ അഞ്ചാം പ്രതിയാണ് .
കേസിൽ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

രെഹന തമിഴ് നാട്ടിൽ ഒളിവിലാണെന്നാണ് സൂചന. കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗുഡാലോചനയിൽ രെഹനയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.രെഹനയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News