നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്ക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്തക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന . നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാം പെല്‍ ആണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. ‍. ലിനിയ്ക്കൊപ്പം മറ്റ് രണ്ട് ധീരവനിതകള്‍ക്കും ജിം കാം െപെല് ആദരമര്‍പ്പിച്ചിട്ടുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയല്‍ എബോള വൈറസില്‍ നിന്ന് മുക്തി നേടിയ ശേഷം പ്രസവാനന്തരം മരണപ്പെട്ട നഴ്‌സ് സലോമി കര്‍വ എന്നിവര്‍ക്കാണ് ജിം കാംപെല്‍ ആദരമര്‍പ്പിച്ചത്.

ഔദ്വേഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജിം കാംപെല്‍ ഇവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ) മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ’ – ജിം ട്വിറ്ററില്‍ കുറിച്ചു.

നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ മെയ് 21 നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലിനി മരണപ്പെട്ടത്. ജീവന്റെ അവസാന നിമിഷങ്ങളില്‍ ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് നേരത്തെ വൈറലായിരുന്നു.

‘i am almost on the way sajishetta…’ എന്നു തുടങ്ങിയ കത്ത് കണ്ണീരോടെ നാം വായിച്ചു. ആതുരസേവനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മാലാഖയായി ലിനിയെ വാഴ്ത്തി. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും രണ്ട് കുട്ടികള്‍ക്കുമായി 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

ഗാസാ മുനമ്പില്‍ പിടഞ്ഞു വീണ മാലാഖയെന്നാണ് പാലസ്തീന്‍ നഴസ് റസാന്‍ അല്‍ നജ്ജാറിനെ ലോകം വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരെ സമരരംഗത്തുള്ള പാലസ്തീനികളെ ശുശ്രൂഷിക്കവെയാണ് റസാന് വെടിയേല്‍ക്കുന്നത്. ഇസ്രായേലിന്റെ വെടിവെയ്പ്പിലും ബോംബാക്രമണത്തിലും പരിക്കേറ്റ തന്റെ സഹോദരങ്ങളെ ശുശ്രൂഷിക്കാന്‍ ഇരുപതികാരിയായ റസാന്‍ ധൈര്യപൂര്‍വം മുന്നോട്ട് വരികയായിരുന്നു.

താന്‍ ഒരുപക്ഷേ കൊല്ലപ്പെട്ടേക്കുമെന്ന്് റസാന് അറിയാമായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് പുറത്തു വന്ന ചില അഭിമുഖങ്ങളില്‍ അവള്‍ പറഞ്ഞിരുന്നതും ലോകമിന്ന് നൊമ്പരത്തോടെ ഓര്‍ക്കുന്നു.

ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച നഴ്‌സാണ് സലോമി കര്‍വ. രോഗീപരിചരണത്തിനിടയില്‍ തനിക്ക് പിടിപെട്ട എബോളയോട് പോരാടി വിജയം വരിച്ച ധീര വനിതയായിരുന്നു സലോമി കര്‍വ.

അതിനു ശേഷം എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി. 2017 ല്‍ പ്രസാവനന്തരം ഉണ്ടായി സങ്കീര്‍ണതകളെ തുടര്‍ന്ന് മണ്‍റോവിയയില്‍ അവര്‍ മരണപ്പെടുകയായിരുന്നു.

തന്റെ ഭാര്യ എബോളയില്‍ നെഗറ്റീവ് ആയിട്ട് പോലും പ്രസവ ശുശ്രൂഷയ്ക്ക് എത്തിയ അവരെ ഒന്ന് തൊടാന്‍ പോലും ആശുപത്രിയിലെ മറ്റു നഴ്‌സുമാര്‍ മടിച്ചിരുന്നതായി സലോമിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയതും നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News