സുനന്ദ പുഷ്കറുടെ മരണം: ശശി തരൂരിന് തിരിച്ചടി; തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു

സുനന്ദ പുഷ്കരുടെ മരണത്തില്‍  ശശി തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു.  തരൂര്‍  സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂരിന് ദില്ലി പ്രത്യേക കോടതി സമന്‍സ് അയച്ചു. ജൂലൈ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണം.

തരൂരിനെതിരായ ആത്മഹത്യാ പ്രേരണാ കുറ്റവും,ഗാര്‍ഹിക പീഡനം കുറ്റവും നിലനില്‍ക്കുമെന്നും കോടതി. കുറ്റപത്രം റദാക്കണമെന്ന് ശശി തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

തിരുവനന്തപുരം എം.പി ശശി തരൂരിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ദില്ലി പ്രത്യേക കോടതി അഡീഷണല്‍ ചീഫ് മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.

ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരായ ദില്ലി പോലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു. ആത്മഹത്യാ പ്രേരണ കുറ്റമായ ഐ.പി.സി 306, ഗാര്‍ഹിക പീഡന വകുപ്പായ 498 എ എന്നിവയുടെ അടിസ്ഥാനത്തില്‍ തരൂരിനെതിരായ വിചാരണ ആരംഭിക്കാന്‍ മതിയായ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ശശി തരൂരിനെ നേരിട്ട് വിളിച്ച് വരുത്തണമെന്ന ദില്ലി പോലീസിന്റെ ആവശ്യം അംഗീകരിച്ച് അദേഹത്തിന് കോടതി സമന്‍സ് അയച്ചു.അടുത്ത മാസം ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ ശശി തരൂര്‍ നേരിട്ട് ഹാജരാകണം. കുറ്റപത്രം റദാക്കണമെന്നും, നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള തരൂരിന്റെ ആവശ്യങ്ങള്‍ കോടതി തള്ളി.

കേസില്‍ കക്ഷി ചേരാന്‍ എത്തിയ സുബ്രഹ്മണ്യ സ്വാമി ദില്ലി പോലീസ് കുറ്റപത്രം തയ്യാറാക്കാന്‍ വൈകിയെന്ന് ആരോപിച്ചു.

നിരവധി തെളിവുകള്‍ ഇല്ലാതാക്കി. സുനന്ദ പുഷ്‌ക്കര്‍ കേസില്‍ കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണ സംഘം വൈകിയെന്ന് ദില്ലി പോലീസിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.പക്ഷെ ഇതിനെ ദില്ലി പോലീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News