‘മുരളീധരന് ആരെയെങ്കിലും ചൊറിയണം; സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ’; മുരളീധരനെതിരെ പൊട്ടിത്തെറിച്ച് ജോസഫ് വാ‍ഴയ്ക്കന്‍

കെ മുരളീധരനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാ‍ഴയ്ക്കന്‍ .മുരളീധരന്‍ ആരെയെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണെന്ന് വാ‍ഴയ്ക്കന്‍. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്നും വാ‍ഴയ്ക്കന്‍.

കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ലെന്നും വാ‍ഴയ്ക്കന്‍റെ മറുപടി .കൂലിയെഴുത്തുകാരെ വച്ച് നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണമെന്ന് വാ‍ഴയ്ക്കന്‍റെ താക്കീത് .ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വാ‍ഴയ്ക്കന്‍ കെ മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ചത്

മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ.മുരളീധരനെ ലക്ഷ്യം വെച്ചാണ് ഐ ഗ്രൂപ്പ് നേതാവും ,രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനുമായ ജോസഫ് വാ‍ഴയ്ക്കന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചെന്നിത്തല വോട്ട് ചെയ്ത സ്വന്തം ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നാക്കം പോയതിനെ കെ മുരളീധരന്‍ പരിഹസിച്ചിരുന്നു.

ഇതിനുളള മറുപടിയെന്നെണമാണ് വാ‍ഴയ്ക്കന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്.കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ലെന്നും .നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ് കെ മുരളീധരനുളള മറുപടിയെന്നൊണം വാ‍ഴയക്കന്‍ പരിഹസിച്ചു.

ചിലരുടെ ശീലങ്ങൾ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ്.

പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്ന് വാ‍ഴയ്ക്കന്‍ മുരളിയെ ലക്ഷ്യം വെച്ച് ചോദിക്കുന്നു. ചൊറിച്ചിലിനുളള മരുന്ന് എന്ന വണ്ണം ഒരു ക്രീമിന്‍റെ പടവും വായ‍ഴ്ക്കാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണമെന്ന താക്കീതോടെയാണ് വാ‍ഴയക്കന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ചെങ്ങന്നൂരിലെ പരാജയത്തോടെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുളള ചെളിവാരിയെറിയല്‍ അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നാണ് വാ‍ഴയ്ക്കന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News