വര്‍ഗീയതയുടെ കാവിരാഷ്ട്രീയം ഉപേക്ഷിച്ച് നേരിന്റെ പക്ഷത്തേക്ക് 150ഓളം പേര്‍; രക്തഹാരം അണിയിച്ച് സ്വീകരിച്ച് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: കരവാരം നെല്ലിക്കുന്ന് പ്രദേശത്ത് ബിജെപി, ആര്‍എസ്എസ്, ശിവസേന തുടങ്ങിയ സംഘടനകളിലെ നൂറ്റമ്പതോളം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഐഎം, സിഐടിയു സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

വര്‍ഗീയതയുടെ കാവിരാഷ്ട്രീയം ഉപേക്ഷിച്ച് നേരിന്റെ പക്ഷത്തേക്ക് എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രക്തഹാരം അണിയിച്ച് സ്വീകരിച്ചു.

തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണചടങ്ങില്‍ സിപിഐഎം ഏരിയ കമ്മറ്റിയംഗം വഞ്ചിയൂര്‍ കെ സുഭാഷ് അധ്യക്ഷനായി.

സിഐടിയു ഓഫീസ് ഉദ്ഘാടനം സിപിഐഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. മടവൂര്‍ അനില്‍ നിര്‍വഹിച്ചു. സിഐടിയു അംഗത്വ ഫോറം ഗുഡ്‌സ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി പട്ടഌബൈജുവില്‍ നിന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി ശ്രീകാന്ത് ഏറ്റുവാങ്ങി.

സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ രാമു, ഏരിയ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രന്‍, സിഐടിയു ഏരിയ സെക്രട്ടറി കെ വത്സലകുമാര്‍, സിപിഐഎം ഏരിയ കമ്മറ്റിയംഗങ്ങളായ എസ് മധുസൂദന കുറുപ്പ്, എം ഷിബു എന്നിവര്‍ സംസാരിച്ചു.

കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ സ്വാഗതവും ബൈജു പട്ടഌനന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News