‘അച്ഛനെന്ന നിലയില്‍ സൂര്യ പെര്‍ഫെക്ടാണ്’; ജ്യോതികയ്ക്ക് സൂര്യയെക്കുറിച്ച് പറയാനുളളത് ഇതാണ്

തമി‍ഴര്‍ക്കൊപ്പം തന്നെ മലയാളികളുടെയും പ്രിയ താര ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമാ ലോകത്ത് നിന്നും നിരവധി വിവാഹമോചന വാര്‍ത്തകള്‍ വരുമ്പോള്‍ ഇവയില്‍ നിന്നും വിപരീതമായി ഈ ദമ്പതികള്‍ പുലര്‍ത്തുന്ന സ്നേഹവും പരസ്പര ബഹുമാനവും എല്ലാവര്‍ക്കും മാതൃകയാകുന്നു.

നീണ്ട ഇടവേളക്കു ശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതിനും നിമിത്തം സൂര്യയാണ്.സൂര്യ നല്‍കുന്ന പിന്തുണയെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ജോയ്ക്ക്.36 വയതിനിലെ, മഗളിർ മട്ടും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായ കാട്രിൻ മൊഴിയുടെ ചിത്രീകരണം ക‍ഴിഞ്ഞ ദിവസം ആരംഭിച്ചു.

വിദ്യ ബാലൻ അഭിനയിച്ച തുമാരി സുലുവിന്റെ റീമേയ്ക്ക് ആയ കാട്രിൻ മൊഴി സംവിധാനം ചെയ്യുന്നത് രാധാ മോഹനാണ്.ഇതിന്‍റെ ചിത്രീകരണത്തിന്‍റെ ആദ്യ ദിനം ലൊക്കേഷനില്‍ സൂര്യയും എത്തിയിരുന്നു.ഈ വേദിയിലും സൂര്യയെക്കുറിച്ച് പറയാന്‍ ജ്യോതികക്ക് 100 നാവ്.

കുടുംബ കാര്യങ്ങള്‍ക്കാണ് തങ്ങള്‍ ഇരുവരും പ്രാധാന്യം നല്കുന്നത്.എന്നാല്‍ തന്നെക്കാള്‍ അക്കാര്യത്തില്‍ സൂര്യയാണ് മുന്നില്‍.സൂര്യ അവരുടെ എല്ലാക്കാര്യങ്ങളും നോക്കും അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കും. എന്നാല്‍ താന്‍ ഉ‍ഴപ്പിയാണെന്നും ജ്യോതിക പറഞ്ഞു.ഒപ്പം അച്ഛനെന്ന നിലയില്‍ സൂര്യ പെര്‍ഫെക്ടാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here