‘നീനുവിന് മാനസിക രോഗം; അമ്മ രഹ്നയ്ക്കും രോഗമുണ്ട്; ചികിത്സക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ട്; നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റാനായി പുതിയ വാദവുമായി പിതാവ് ചാക്കോ കോടതിയില്‍

കെവിന്‍ കേസ് പുതിയ വ‍ഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റാനായി നീക്കം. ഇക്കാര്യത്തിനായി കേസിലെ പ്രതിയും നീനു വിന്‍റെ പിതാവുമായ ചാക്കോ കോടതിയെ സമീപിച്ചു.

നീനുവിന് മാനസിക രോഗമുണ്ടെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും കാണിച്ചാണ്ചാക്കോ കോടതിയെ സമീപിച്ചത്.

നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ടെന്നും ചികിത്സക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.

അതിനിടെ കെവിന്‍ വധക്കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികളെ നാല് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെ‍ളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന പോലീസിന്‍റെ ആവശ്യം പരിഗണിച്ചാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News