മുഖ്യമന്ത്രി പിണറായിയെ വധിക്കുമെന്ന് ആര്‍എസ്എസ് ഭീഷണി; പിണറായിയെ കൊലപ്പെടുത്താന്‍ ഗള്‍ഫിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നു; മുന്‍പ് ഉപയോഗിച്ച ആയുധങ്ങള്‍ പൊടി തട്ടിയെടുക്കുകയാണെന്നും ആര്‍എസ്എസ് ഗുണ്ടയുടെ ഭീഷണി #WatchVideo

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭീഷണി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ എന്നയാളാണ് ഭീഷണി മുഴക്കിയത്.

മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ താന്‍ വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുകയാണെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.

മുന്‍പ് ഉപയോഗിച്ച ആയുധങ്ങള്‍ പൊടി തട്ടിയെടുക്കുകയാണെന്നും അടുത്ത വിമാനത്തില്‍ നാട്ടിലെത്തുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

പിണറായി വിജയന്റെ കുടുംബത്തിന് നേരെ അസഭ്യവര്‍ഷവും ഇയാള്‍ നടത്തുന്നുണ്ട്. മന്ത്രിയായ എംഎം മണിയെയും ഇയാള്‍ വീഡിയോയിലൂടെ അപഹസിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News