കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ കുറവ്

കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ പതിമൂന്നു ശതമാനം കുറവ്.

ഈ വര്‍ഷത്തെ ആദ്യമാസങ്ങളിലെ കണക്കനുസരിച്ച് പതിമൂന്നു ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നു മണി എക്‌സ്‌ചേഞ്ച് രംഗത്തെ കമ്പനികള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷമായി നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ് വന്നുക്കൊണ്ടിരിക്കുകയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 4.56 ബില്യണായിരുന്നു പ്രവാസികള്‍ കുവൈറ്റില്‍ നിന്നും തങ്ങളുടെ നാട്ടിലേക്ക് അയച്ചതെങ്കില്‍ 2017 ല്‍ അത് 4.14 ബില്യണായി കുറയുകയായിരുന്നു.

കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷംകൊണ്ട് വിവിധ സേവനങ്ങള്‍ക്ക് നല്‍കേണ്ട ഫീസുകള്‍ വര്‍ധിക്കുകയും അത് വഴി ജീവിത ചിലവ് കൂടുകയും ചെയ്തത് നാട്ടിലേക്ക് അയക്കുന്ന പണമിടപാടിനെയും ബാധിച്ചിട്ടുന്നെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News