ശശി തരൂര്‍ എംപിയായി തുടരുന്നത് നാടിന് തന്നെ നാണക്കേട്; രാജി വയ്ക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപി രാജി വെക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ച് കോടതിയുടെ പരിഗണനയിലെത്തിയ ശശി തരൂരിനെതിരെയുള്ള ആത്മഹത്യാ പ്രേരണാകുറ്റം കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു.

ഐപിസി സെക്ഷന്‍306, 498 അ എന്നീ വകുപ്പുകള്‍ ചുമത്തി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണങ്ങളും തെളിവുകളും പ്രഥമദൃഷ്ടയാ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ നേരിടാന്‍ കോടതി പറഞ്ഞിരിക്കുന്നത്.

സ്വന്തം ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ആള്‍ എന്ന് കോടതി മനസിലാക്കിയ വ്യക്തി കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ എംപിയായി തുടരുന്നത് ഈ നാടിന് തന്നെ നാണക്കേടാ.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ ശാക്തീകരണത്തില്‍ ബഹുദൂരം മുന്നേറിയ കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ എംപിയായി ഇത്തരം കേസുകളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ തുടരുന്നത് ഭൂഷണമല്ല.

അദ്ദേഹം സ്വമേധയാ എംപി സ്ഥാനം രാജി വയ്ക്കുകയോ, കോണ്‍ഗ്രസ് അദ്ദേഹത്തെ കൊണ്ട് രാജി വയ്പ്പിക്കുകയോ ചെയ്യണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം എന്തെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News