പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത ഭാഷാ നിരൂപകന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ഗാന്ധിനഗറിലെ സ്വവസതിയിലായിരുന്നു അന്ത്യം.

സംസ്കാരം വൈകീട്ട് 4 മണിക്ക് ശാന്തി കവാടത്തിൽ. ഭാഷാ സംബന്ധിയായും സാഹിത്യസംബന്ധിയായും നിരവധി പുസ്തകള്‍ രചിച്ചിട്ടുണ്ട്.

മലയാള ഭാഷയുടെ ഉപയോഗത്തിൽ സര്‍വ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുരളും വ്യാകരണപിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങള്‍ എ‍ഴുതിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിൽ നിന്നും മലയാളവിഭാഗം മേധാവിയായാണ് റിട്ടേട് ചെയ്തത്. മലയാള സാഹിത്യരംഗത്തിനുള്ള സമഗ്രസംഭാവനയ്ക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കരസ്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here